റൗഡി തോമയുടെ മടിയിലിരിക്കും ഗൗരി ചോത്തി മൂർദാബാദ് എന്ന മുദ്രാവാക്യം വിളിച്ചിരുന്ന കാലത്ത് നിന്ന് കോൺഗ്രസിന്റെ അണികൾ ഒരടി പോലും മുന്നോട്ട് പോയിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന ലൈംഗിക അധിക്ഷേപം. തെരഞ്ഞെടുപ്പിനെ ജനാധിപത്യ രീതിയിൽ നേരിടുന്നതിന് പകരം ഇത്തരത്തിലുളള നെറികേട്ട പ്രചരണങ്ങൾ അഴിച്ചു വിടുകയാണ് കോൺഗ്രസ്.
പല തരത്തിലും ഇടതുപക്ഷത്തെ തളർത്താൻ നോക്കിയിട്ട് നടന്നില്ല. ഒടുവിൽ, ആവനാഴിയിലെ അവസാനത്തെ അസ്ത്രം കണക്കേയാണ് ലൈംഗിക അധിക്ഷേപവുമായി സൈബർ കേൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ലോകം ഒരുപാട് മുന്നോട് പോയി കഴിഞ്ഞിരിക്കുകയാണ്. ലൈംഗിക അധിക്ഷേപത്തിലൂടെ ഒരു പെണ്ണിനെ തളർത്താമെന്നത് വെറും വ്യാമോഹമായി മാത്രം അവശേഷിക്കുകയുളളൂ. എത്രയോക്കെ അശ്ശീല ചുവയോടെയുളള പ്രചരണങ്ങൾ തുടത്തു വിട്ടാലും ടീച്ചറിനെ ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം.
വടകരയിൽ എട്ടു നിലയിൽ പൊട്ടുമെന്ന് ഉറപ്പായപ്പോൾ ഇടതുപക്ഷ സ്ഥാനാർത്ഥിയെ മാനസികമായി തളർത്താനാണ് ശ്രമം.പക്ഷേ, ടീച്ചറെ പോലെയുളള ആയിരകണക്കിന് ഇടതുപക്ഷക്കാർ തീയിൽ കുരുത്തതാണെന്ന് ഇന്നലത്തെ മഴയിൽ മുളച്ചു വന്ന സൈബർ കോൺഗ്രസിനറിയില്ലലോ. ഒരു സ്ത്രീയെ സമൂഹത്തിന് ലൈംഗിക ചുവയോടെ പ്രദർശിപ്പിച്ചു കൊണ്ട് നടത്തുന്ന പ്രചരണത്തിലൂടെ എന്ത് സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്. ഇവരെ പോലെയുളളവരുടെ വീടുകളിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ്. അധികാര മോഹം തലയ്ക്ക് പിടിച്ചു നടക്കുന്ന ഇവരെ പോലെയുളളവർ എന്ത് നെറികേട്ട പരിപാടിയും രാഷ്ട്രീയ മുതൽ കൂട്ടിനായി തെരഞ്ഞടുക്കും. ഈ വ്യജ പ്രചരണങ്ങൾക്കുളള ഉത്തരം വടകരയിൽ ജനങ്ങൾ ഏപ്രിൽ 26 ന് നൽകും