Thursday, November 21, 2024
spot_imgspot_img
HomeKeralaഓണക്കിറ്റ്: നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചു, വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല: ജി ആർ അനിൽ

ഓണക്കിറ്റ്: നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചു, വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ല: ജി ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി ആർ അനിൽ. നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചു കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. ബദൽ മാർഗങ്ങളും ഉടനുണ്ടാകും. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും. റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. വിവിധ വിഭാഗങ്ങളിലെ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റുദിവസങ്ങളിൽ സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച കിറ്റിൻറെയും റേഷൻറെയും വിതരണം സെർവർ തകരാർ മൂലം പലയിടത്തും വിതരണ, മുടങ്ങിയിരുന്നു. പലതവണ ശ്രമിക്കുമ്പോഴാണ് ഒടിപി വരുന്നത്. ഒരാൾക്ക് റേഷൻ കൊടുക്കാൻ 10 മുതൽ 15 മിനിറ്റ് വരെ സമയമെടുക്കുന്നതായും രാവിലെ 11 മുതൽ 12വെരയും വൈകുന്നേരം അഞ്ച് മുതൽ ഏഴുവെരയും സെർവർ നിശ്ചലാവസ്ഥയായെന്നും റേഷൻ വ്യാപാരികളുടെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares