ആലപ്പുഴ: മോദിയുടെ പിആർ ഏജൻസികൾ ഊതിവീർപ്പിച്ച ബലൂണല്ല യഥാർത്ഥ ഗാന്ധിസ്മൃതിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. ഗാന്ധി ജയന്തി ദിനത്തിൽ എഐവൈഎഫിൻ്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പി ച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ഇന്ത്യയെ കെട്ടിപ്പെടുക്കാൻ പരി ശ്രമിച്ച അദ്ദേഹത്തെയാണ് ആർഎസ്എസ് നിഷ്കരണം കൊന്നുതള്ളിയത്. അത്തരകാർക്ക് ഗാന്ധിയുടെ പേര് പോലും ശബ്ദിക്കാൻ അവകാശമില്ല. സംഘപരിവാർ രാജ്യം ഭരിക്കുന്ന കാലത്തോളം കാലം ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് പ്രസക്തി വർധിക്കുകയാണ്. ഓരോ ദിനവും ഗാന്ധിയെ ഓർക്കേണ്ട സാഹചര്യത്തിലേക്കാണ് രാജ്യം കടന്നുപോകുന്നതെന്നും ജിസ്മോൻ കൂട്ടിച്ചേർത്തു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എ അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അനു ശിവൻ, ആർ അഞ്ജലി, എഐഎസ്എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അസ്ലംഷാ, ജില്ലാ സെക്രട്ടറി ആദർശ് തുളസീധരൻ, പ്രസിഡന്റ് അജയ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി നിജു തോമസ് നന്ദി പറഞ്ഞു.