പെരുമ്പാവൂർ: രാജ്യത്തിന്റെ സമസ്ത മേഖലകളിലും കാവിവല്ക്കരണത്തിനു വേണ്ടിയുള്ള പരിശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്ന് എൻ അരുൺ കുറ്റപ്പെടുത്തി. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാര്യമ്പരത്തെയും ഭരണഘടനാ മൂല്യങ്ങളെയും കേന്ദ്രസർക്കാർ വെല്ലുവിളിക്കുമ്പോൾ മതേതര ഇന്ത്യയ്ക്കായി ഗാന്ധിദർശനങ്ങളിൽ ഊന്നി യുവതയുടെ ഐക്യനിര വളർത്തുക എന്ന സന്ദേശമാണ് രാജ്യവ്യാപകമായി കാമ്പയിനിലൂടെ ഉയർത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈ എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, സിപിഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ്, സിപിഐ ജില്ലാ കൗൺസിൽ അംഗം കെ പി റെജിമോൻ, എഐവൈഎഫ് നേതാക്കളായ ഡിവിൻ ദിനകരൻ, രേഖ ശ്രീജേഷ്, പി എം നിസാമുദ്ദീൻ, കെ ആർ പ്രതീഷ്, കെ ബി നിസാർ, ബിനു പി ജോൺ, വിനു നാരായണൻ എന്നിവർ സംസാരിച്ചു.