Thursday, November 21, 2024
spot_imgspot_img
HomeKeralaസംഘപരിവാർ സംഘടനകൾ ഇന്ത്യൻ പൊതു സമൂഹത്തിൽ ഗാന്ധിയെ വിസ്‌മൃതിയിൽ ആഴ്ത്താൻ ശ്രമിക്കുന്നു: വി സുരേഷ് ബാബു

സംഘപരിവാർ സംഘടനകൾ ഇന്ത്യൻ പൊതു സമൂഹത്തിൽ ഗാന്ധിയെ വിസ്‌മൃതിയിൽ ആഴ്ത്താൻ ശ്രമിക്കുന്നു: വി സുരേഷ് ബാബു

കാസർകോട്: സംഘപരിവാർ സംഘടനകൾ ഇന്ത്യൻ പൊതു സമൂഹത്തിൽ ഗാന്ധിയെ വിസ്‌മൃതിയിൽ ആഴ്ത്താൻ ശ്രമിക്കുന്നുവെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി സുരേഷ് ബാബു അഭിപ്രായപ്പെട്ടു. എഐവൈഎഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയൻ ആശയങ്ങൾക്ക് ഇന്ത്യയിൽ പ്രസക്തി ഏറി വരികയാണ്. മോദി അധികാരത്തിൽ ഇരിക്കുന്ന കാലത്തോളം ഗാന്ധിയൻ ആശയങ്ങൾ മറച്ചു പിടിക്കാൻ ശ്രമിക്കും. മോദി പി ആർ ഏജൻസികളുടെ സഹായത്തോടെ വ്യാജ പ്രഭാവം സൃഷ്ടിക്കാൻ ശ്രമിച്ചു ഗാന്ധിക്കും മുകളിൽ നിൽക്കുന്ന വിശ്വ ഗുരുവാകുകയാണ്.

പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ അജിത്ത് എം സി അധ്യക്ഷത വഹിച്ചു. ധനീഷ് ബിരിക്കുളം,ബിജു ഉണ്ണിത്താൻ,സുനിൽ കുമാർ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി പ്രഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്‌ സ്വാഗതം പറഞ്ഞു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares