കൊല്ലം: ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും തിരസ്കരിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നതായി സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ പറഞ്ഞു. മഹാത്മാഗാന്ധി ഉയർത്തി പിടിച്ച സന്ദേശം സമാധാനത്തിന്റെതായിരുന്നു. സമാധാനത്തിന്റെ മാർഗമാണ് ലോക രാഷ്ട്രങ്ങളും നേതാക്കളും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റി പത്തനാപുരം ഗാന്ധി ഭവനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത വിൻസൻ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി എസ് നിധീഷ് സ്വാഗതം പറഞ്ഞു. ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ്കുമാർ, ഗാന്ധിഭവൻ ട്രസ്റ്റ് ചെയർമാൻ ഡോ. പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ അമൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജേഷ് ചിറ്റൂർ, ജി എസ് ശ്രീരഷ്മി, സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി രാജേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ഫാസിൽ എസ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം സെക്രട്ടറി വിഷ്ണു ഭഗത് നന്ദി പറഞ്ഞു.