തിരുവനന്തപുരം: ഗാന്ധിയുടെ സ്മരണകളെ ഇല്ലാതാക്കുവാനും ഗോഡ്സെയെ മഹത്വവൽക്കരിക്കുവാനുമാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെ പ്രതി രോധിക്കാൻ യുവാക്കളും, വിദ്യാർത്ഥികളും രം ഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ്. ഗാന്ധിയുടെ ആശയങ്ങൾക്ക് പുതിയ കാലത്ത് കൂടുതൽ പ്രചരണം നൽകണമെന്നും, വർഗീയതയ്ക്കെതിരെയുള്ള ചെറുത്തു നില്പ് രാജ്യത്ത് ശക്തിപ്പെടണമെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
വെള്ളയമ്പലം കെ വി സുരേന്ദ്രനാഥ് സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ എസ് മുഖ്യ പ്രഭാഷണം നടത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അൽജിഹാൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ശരൺ ശശാങ്കൻ നന്ദിയും പറഞ്ഞു.