പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് എഐവൈഎഫ് തൃശൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പകരം പുസ്തകങ്ങൾ നൽകുന്ന ക്യാമ്പേയ്ൻ എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി സഖാവ് പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

എഐവൈഎഫ് തൃശൂർ മണ്ഡലം സെക്രട്ടറി സഖാവ് ജി.എം അഖിൽ , സ്വാതി രഞ്ജിത്ത്, നിഷാദ് , വിപിൻ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.



