Friday, November 22, 2024
spot_imgspot_img
HomeIndiaഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പെരുമാറുന്നു, ഇടപെടണം; രാഷ്ട്രപതിക്ക് ബിനോയ് വിശ്വത്തിന്റെ പരാതി

ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പെരുമാറുന്നു, ഇടപെടണം; രാഷ്ട്രപതിക്ക് ബിനോയ് വിശ്വത്തിന്റെ പരാതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം എംപി. സംസ്ഥാന സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണ് എന്ന് പരാതിയില്‍ പറയുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് ബിനോയ് വിശ്വം പരാതിയില്‍ പറയുന്നു.

കഴിഞ്ഞദിവസം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്നും ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ, ഗവര്‍ണറെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തുവന്നു. ഗവര്‍ണറുടെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നും ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവര്‍ണറാണെന്നും പിണറായി തുറന്നടിച്ചു.

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ പദവിയില്‍ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവസരം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പറയേണ്ടത്. കമ്മ്യുണിസ്റ്റുകാര്‍ കൈയൂക്ക് കൊണ്ടാണ് കാര്യങ്ങള്‍ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉള്‍ക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares