തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ. വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനും വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള ഓർഡിനൻസുകളാണ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഗവർണർ തിരിച്ചയച്ചത്.
പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണെന്നുമാണ് ഗവർണറുടെ വാദം. വിഷയത്തിൽ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓർഡിനൻസ് സർക്കാർ വീണ്ടും ഗവർണർക്കയക്കും.