Thursday, November 21, 2024
spot_imgspot_img
HomeKeralaപോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം; നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവ്

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമം; നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കൾ റവന്യൂ റിക്കവറി നടത്താൻ ഉത്തരവിറക്കി സർക്കാർ.‌ റവന്യൂ റിക്കവറി ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പിൽ നിന്നും പേരുവിവരങ്ങൾ ലഭ്യമായാലുടൻ ജപ്തി നടത്തണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

നാളെ വൈകിട്ട് അഞ്ചിനകം ജപ്തി നടത്തി റിപ്പോർട്ട് നൽകണമെന്നും മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജപ്തി ചെയ്ത് ലേലം നടത്തണമെന്നാണ് ഉത്തരവ്. റവന്യൂ റിക്കവറിക്ക് മുൻപായി നൽകേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തിൽ നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares