തിരുവനന്തപുരം: നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതം കിട്ടാന്‍ ആറുമാസം മുതല്‍ എട്ടു മാസം വരെ സമയമെടുക്കും. 637.6 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
250373 കർഷകരിൽ നിന്നാണ് നെല്ല് സംഭരിച്ചത്. 2070 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. 1854 കോടി വിതരണം ചെയ്തു. 230000 കർഷകർക്ക് പണം കിട്ടിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഇനി നല്‍കാനുള്ളത് 216 കോടി രൂപ മാത്രമാണ്. ബാങ്കുകളുടെ നിസ്സഹകരണമാണ് പണം വൈകിയതിന് മറ്റൊരു കാരണമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് പിആര്‍എസ് വായ്പ സംവിധാനം കൊണ്ടുവന്നത്. കര്‍ഷകര്‍ക്ക് വായ്പ ഇനത്തിലാണ് പണം കൊടുക്കുന്നത്. ഇതുമൂലം സംസ്ഥാനത്തെ ഒരു കര്‍ഷകനും ഒരു പൈസ പലിശയായിട്ടോ ബാധ്യതയായിട്ടോ വരുന്നില്ല. എത്രയും വേഗം പണം കൊടുക്കുക ലക്ഷ്യമിട്ടാണ് കേരളം ഇങ്ങനെയൊരു പദ്ധതിക്ക് രൂപം കൊടുത്തത്.
കൃഷ്ണപ്രസാദിന്റെ നെല്ലിന്റെ പണം വായ്പയായിട്ട് കിട്ടിയെന്ന് പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും വാങ്ങിയ നെല്ലിന്റെ പണം സംഭരിച്ച് രണ്ടുമാസത്തിനകം കിട്ടിയതായി അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ബാങ്കിന്റെ വായ്പയില്‍ സര്‍ക്കാരാണ് ഗ്യാരണ്ടി നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.