ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് മേൽ ഏർപ്പെടുത്തിയ ജിഎസ്ടി ജനങ്ങൾക്ക് മേൽ അധികഭാരം നൽകുന്നുവെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഇത് ഒഴിവാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. സബ്‌സിഡി ഉൽപന്നങ്ങൾക്ക് ജിഎസ്ടി ചുമത്തില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സബ്‌സിഡി ഇല്ലാത്ത ഉൽപന്നങ്ങളുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സപ്ലൈക്കോ പൊതു മേഖല സ്ഥാപനം ആണ് . അവിടെ ജിഎസ്ടി ഒഴിവാക്കുന്നതിലടക്കമുള്ള പ്രായോഗികത നോക്കിയാകും തുടർ നടപടി സ്വീകരിക്കുകയെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കി ജനങ്ങൾക്ക് മേലുള്ള അമിത ഭാരം കുറക്കുകയാണ് സർക്കാരിൻറെ താൽപര്യം എന്നും മന്ത്രി പറഞ്ഞു.