Thursday, November 21, 2024
spot_imgspot_img
HomeOpinionമോദിക്ക് ഭയം, പിടിച്ചു നിൽക്കുന്നത് വർഗീയതയുടെ ബലത്തിൽ: വിമർശിച്ച് ഗാർഡിയൻ എഡിറ്റോറിയൽ

മോദിക്ക് ഭയം, പിടിച്ചു നിൽക്കുന്നത് വർഗീയതയുടെ ബലത്തിൽ: വിമർശിച്ച് ഗാർഡിയൻ എഡിറ്റോറിയൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയൻ’ രം​ഗത്ത്. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്, പ്രതിപക്ഷ നേതാക്കാളെ ഇഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുന്നത്, ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച പണം തുടങ്ങിയവ എടുത്തുപറഞ്ഞാണ് ഗാർഡിയൻ എഡിറ്റോറിയലിലെ വിമർശനം. തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മോദി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന എഡിറ്റോറിയൽ, അദ്ദേഹത്തിന് വീണ്ടുമൊരു അവസരം നൽകുന്നതിനെക്കുറിച്ച് ജനങ്ങൾ നന്നായി ആലോചിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നതായിരുന്നു.

ഗാർഡിയൻ എഡിറ്റോറിയലിന്റെ സ്വതതന്ത്ര പരിഭാഷ

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഈ ആഴ്ചയിൽ ഇന്ത്യയിൽ ആരംഭിക്കാൻ പോകുന്നു. വലിയ ഭൂരിപക്ഷത്തിൽ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേട്ടത്തിനൊപ്പമെത്തും. ഫലം എന്തുതന്നെയായാലും തോൽക്കുന്നത് ഇന്ത്യൻ ജനാധിപത്യമായിരിക്കും. സ്വയം വിമർശനത്തിന് തയ്യാറായ ആളാണ് നെഹ്‌റു. എന്നാൽ മോദിക്ക് പ്രതിപക്ഷത്തിന്റെ വിമർശനം പോലും ഉൾക്കൊള്ളാനുള്ള സഹിഷ്ണുത ഇല്ല.

ആശയങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുമ്പോഴും പൗരൻമാർക്ക് തുല്യ പരിഗണന ലഭിക്കുമ്പോഴുമാണ് ജനാധിപത്യം മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. മോദിയുടെ ഇന്ത്യയിൽ ഈ പരി​ഗണന കുറവാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും പ്രധാനപ്പെട്ട എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിൽപ്പെട്ട് അറസ്റ്റിലാകുന്നതും യാദൃശ്ചികമല്ല. ഈ അറസ്റ്റിലയാവരുടെ കൂട്ടത്തിൽ ഒരു ഭരണകക്ഷി നേതാവ് പോലുമില്ല. 2018 മുതൽ ബിജെപിക്ക് 6,000 കോടി രൂപയ്ക്കു മുകളിൽ ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ചു. മറ്റു പ്രതിപക്ഷ പാർട്ടികൾക്ക് എല്ലാവർക്കും കൂടി ലഭിച്ച തുകയെക്കാൾ കൂടുതലാണ് ഇത്‌.

പത്ത് വർഷത്തെ മോദി ഭരണത്തിനുശേഷം ഇന്ത്യക്കാരുടെ മനസ്സ് മാറിയിട്ടുണ്ടാകും. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വരുമാന അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ചാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശങ്കാകുലരെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ മോദിക്ക് മോശം റെക്കോഡാണുള്ളത്. ഇത് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം ആണ്. മോദിയുടെ ഭരണകാലത്തിൽ അഴിമതി വർധിച്ചതായി ഭൂരിഭാഗം വോട്ടർമാരും കരുതുന്നു. സമീപകാലത്തെ സാമ്പത്തിക വളർച്ച സമ്പന്നർക്കു മാത്രം പ്രയോജനപ്പെടുന്നതാണ്. ഇന്ത്യൻ സാമ്പത്തികരംഗത്തെ അസമത്വം കൊളോണിയൽ കാലത്തേതിനെക്കാൾ അസമത്വത്തിലാണെന്നു പറഞ്ഞാൽ അതിശയിക്കേണ്ടതില്ല.

ഏറ്റവുംകൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ നിന്ന് വ്യത്യസ്തമായി “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം” എന്നാണ് ഇന്ത്യയുടെ ഖ്യാതി. അതിലും പ്രധാനമായി, തൻ്റെ ഭരണം മികച്ചതാണെന്ന് വരുത്തിതീർക്കാൻ മോദിക്ക് അധികാരതുടർച്ച ആവശ്യമാണ്. അതിന്റെ ഭാ​ഗമെന്നോണം ജനകീയ നേതാക്കൾക്ക് അധികാരം നഷ്‌ടപ്പെടാനുള്ള സാധ്യത വലുതാണ്. മോദിയെ ചെറുത്തുനിൽക്കുകയെന്നത് അപകടകരമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ തച്ചുതകർക്കുന്നതിനെതിരായ സ്വരങ്ങളെ അടിച്ചമർത്താൻ അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉപയോഗിച്ചു

ആധുനിക ഇന്ത്യ ഒരിക്കലും മതത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തിൽ അതിന്റെ സ്വത്വത്തെ നിർവചിച്ചിട്ടില്ല. ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. എന്നാൽ, രാജ്യം 20 കോടി മുസ്ലിംകളുടേത് കൂടിയാണ്. മോദിയെപ്പോലുള്ള ഹിന്ദു ദേശീയവാദികൾ ഹിന്ദുക്കളുടെ മുൻഗണനയ്ക്കുവേണ്ടി വാദിക്കുന്നു. അതുകൊണ്ടാണ് ഭരണ പാർട്ടിയുമായി ബന്ധമുള്ള തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ താഴേത്തട്ടിൽ അക്രമാസക്തമായി പ്രവർത്തിക്കുന്നത്. മോദിക്ക് അധികാരം നഷ്ടപ്പെടുകയാണെങ്കിൽ, ഈ സംഘടനകൾക്കു പഴയ നിലയിലേക്ക് തിരിച്ചെത്താൻ പ്രയാസമായിരിക്കും.

ക്രിസ്റ്റഫർ ജെഫ്‌റിലോട്ട് ‘ഗുജറാത്ത് അണ്ടർ മോദി’ എന്ന പുസ്തകത്തിൽ എഴുതിയതുപോലെ, ഇത്തരം സംഘങ്ങളെ തടയാൻ ഒരു ബഹുജന മുന്നേറ്റത്തിനു മാത്രമേ സാധിക്കൂ. ഹിന്ദുമതത്തിന്റെ അധികാരശ്രേണികളെ വെല്ലുവിളിക്കുന്ന പ്രാദേശിക സാംസ്‌കാരിക സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ മുന്നേറ്റം നടക്കുന്ന ദക്ഷിണേന്ത്യയിൽ മോദി ജനപ്രിയനല്ല. നല്ല ആരോഗ്യ, വിദ്യാഭ്യാസ, ദാരിദ്ര്യ നിർമാർജന സംവിധാനങ്ങളും മികച്ച സാമ്പത്തിക സ്ഥിതിയും നിലനിൽക്കുന്ന തമിഴ്‌നാട്ടിലാണ് മോദിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്.

ജനസാന്ദ്രത കൂടിയ ഉത്തരേന്ത്യയിൽ പുരോഗതിയുടെ അഭാവം മറയ്ക്കാൻ ബിജെപി ഹിന്ദുമതത്തെ തീവ്രമായി ഉപയോഗിക്കുന്നു. ഉത്തരേന്ത്യയിൽ ബിജെപിയുടെ പ്രധാന എതിരാളികളിലൊരാളായ അരവിന്ദ് കെജ്‌രിവാൾ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ദക്ഷിണേന്ത്യൻ മാതൃക നടപ്പിലാക്കാൻ ശ്രമിച്ചയാളാണ്. അദ്ദേഹം കഴിഞ്ഞമാസം അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യൻ വോട്ടർമാർ ഇത് മോദിയുടെ ആത്മവിശ്വാസത്തേക്കാൾ, അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥയുടെ അടയാളമായി കണ്ടേക്കാം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares