തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ്.
ഇതുസംബന്ധിച്ച കണക്ക് കേരളം പുറത്തുവിട്ടു. 2023-24 ല്‍ എൻഎച്ച്എം വിഹിതത്തിൽ കിട്ടാനുള്ളത് 636.88 കോടിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കിട്ടേണ്ടിയിരുന്നത് 826.02 കോടിയാണ്. ആകെ കിട്ടിയത് 189.15 കോടിയും.
ഇനി കിട്ടാനുള്ളത് 636.88 കോടിയാണെന്നും പണം നല്‍കാത്തത് കോ ബ്രാന്‍ഡിങ് നിബന്ധനകളുടെ പേരിലാണ്. നിബന്ധനകൾ പൂർത്തിയാക്കിയിട്ടും പണം നൽകിയില്ലെന്നും കേരളം പറയുന്നു.