Friday, November 22, 2024
spot_imgspot_img
HomeKeralaകേരള സര്‍വകലാശാല സെനറ്റ്: പുതിയ അംഗങ്ങളുടെ നിയമനത്തിന് കോടതി വിലക്ക്

കേരള സര്‍വകലാശാല സെനറ്റ്: പുതിയ അംഗങ്ങളുടെ നിയമനത്തിന് കോടതി വിലക്ക്

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍നിന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ വിലക്കി ഹൈക്കോടതി. സെനറ്റില്‍നിന്നു ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. സെനറ്റില്‍നിന്നു പതിനഞ്ചു പേരെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി വീണ്ടും 31ന് പരിഗണിക്കും.

വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ഗവര്‍ണര്‍ അസാധാരണ വിജ്ഞാപനത്തിലൂടെ പുറത്താക്കിയത്. ഇവരെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്െട്ടിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares