കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിനായി സഹകരിക്കുമെന്നും അതിൽ രാഷ്‌ട്രീയം നോക്കില്ലെന്നും വ്യക്തമാക്കി മെട്രോമാൻ ഇ.ശ്രീധരൻ. കൊച്ചിയിൽ വേഗ റെയിൽ പദ്ധതി സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേഗ റെയിൽ പാത സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ ഇ.ശ്രീധരൻ പുതിയ പദ്ധതി എല്ലാവരുടെയും സഹകരണത്തോടെ നടപ്പാക്കുമെന്ന് വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തെ ഉൾപ്പെടുത്തിയാൽ അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകില്ലെന്ന് ഇ.ശ്രീധരൻ പറഞ്ഞു. ചീഫ് മിനിസ്‌റ്ററുടെ അറിവോടെയാണ് കെ.വി തോമസ് താനുമായി ചർച്ചയ്‌ക്ക് വന്നത്. കെ.വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നൽകിയത്.വേഗ റെയിൽ പദ്ധതി ആകാശ പാതയായോ തുരങ്ക പാതയായോ നടപ്പാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ അളവിൽ ഭൂമിയെടുത്താൽ പാത യാഥാർത്ഥ്യമാക്കാം. നടത്തിപ്പിന് ഇന്ത്യൻ റെയിൽവെയെയോ ഡൽഹി മെട്രോയേയോ ഏൽപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.