Friday, November 22, 2024
spot_imgspot_img
HomeKeralaസംസ്ഥാനത്ത് ഉയർന്ന താപനില തുടരും; എട്ട് ജില്ലകളിൽ ചൂടുകൂടും

സംസ്ഥാനത്ത് ഉയർന്ന താപനില തുടരും; എട്ട് ജില്ലകളിൽ ചൂടുകൂടും

സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്നും നാളെയും കൊല്ലം, കോട്ടയം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയായേക്കും. സാധാരണ ഗതിയെക്കാൾ സാധാരണയെക്കാൾ 3 മുതൽ – 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 3 മുതൽ – 4 ഡിഗ്രി സെൽഷ്യസ് കൂടി 34 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും മുന്നറിപ്പ് പറയുന്നു.

കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ 3 മുതൽ – 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ആണിത്. മൺസൂൺ ആരംഭിച്ചത് മുതലുള്ള രണ്ടാമത്തെ ഉയർന്ന താപനില മുന്നറിയിപ്പാണിത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് താപനില കണക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായുള്ള ജാഗ്രത നിർദേശങ്ങൾ കഴിഞ്ഞ ദിവസം ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares