സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ വീണ്ടും ഹിൻഡൻബർഡ്. ഏത് അന്വേഷണത്തെയും നേരിടാൻ മാധബി തയ്യാറാകുമോയെന്ന് ഹിൻഡൻബർഗ് ചോദിച്ചു. ഭർത്താവിന്റെ ഇടപാടുകാരിൽ സെബിയുടെ ചുമതലയുള്ളവരും ഉൾപ്പെടുന്നുണ്ടോ?. സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ പേര് വിവരങ്ങൾ പുറത്ത് വിടുമോ?. റിപ്പോർട്ടിലെ വാദങ്ങളെ മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നു എന്നും ഹിൻഡൻബർഗ് പറയുന്നു.
ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനോടുള്ള സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ പ്രതികരണം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. കമ്പനിയുടെ ഓഫ്ഷോർ ഫണ്ടുകളിൽ ബുച്ചിന് ഓഹരിയുണ്ടായിരുന്നതിനാൽ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ബുച്ചിന്റെ നേതൃത്വത്തിലുള്ള മാർക്കറ്റ് റെഗുലേറ്റർ സെബി കൃത്യമായി അന്വേഷിച്ചില്ല. ഇക്കാര്യത്തിൽ സെബി മേധാവിയുടെ ഭാഗത്ത് നിന്ന് ”വലിയ താൽപ്പര്യ വൈരുദ്ധ്യം” ഉണ്ടായതായും ഹിൻഡൻബർഗ് ആരോപിച്ചു.
ഹിൻഡൻബർഗിൻറെ ആരോപണങ്ങൾ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളിൽ 23ലും അന്വേഷണം നടത്തി. ഒന്നിൽ നടപടി ഉടൻ പൂർത്തിയാകുമെന്നും സെബി വ്യക്തമാക്കി.ഹിൻഡൻ ബർഗ് ആരോപണങ്ങൾ ചെയർ പേഴ്സൻ മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേർത്തു.
മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.