ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഔറംഗസേബിന്റേതെന്ന് കരുതി മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫറിന്റെ ചുമർചിത്രം വികൃതമാക്കി തീവ്ര ഹിന്ദുത്വവാദികള്‍.
ഏപ്രില്‍ 18ന് യു.പിയിലെ ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം.
ഹിന്ദു രക്ഷാദളിന്റെ പ്രവര്‍ത്തകരാണ് ബഹദൂര്‍ ഷായുടെ ചിത്രം നശിപ്പിച്ചത്. ചുമർചിത്രത്തില്‍ ഇവര്‍ കറുത്ത പെയിന്റ് തേക്കുകയായിരുന്നു