Friday, November 22, 2024
spot_imgspot_img
HomeIndiaഹാത്രാസ് ദുരന്തം: ഭോല ബാബയുടെ പേരൊഴുവാക്കി അന്വേഷണ റിപ്പോർട്ട്

ഹാത്രാസ് ദുരന്തം: ഭോല ബാബയുടെ പേരൊഴുവാക്കി അന്വേഷണ റിപ്പോർട്ട്

ത്തർപ്രദേശിലെ ഹത്രാസിൽ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ഭോല ബാബയുടെ പേരൊഴുവാക്കി അന്വേഷണ റിപ്പോർട്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്5 പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണർ എന്നിവരുൾപ്പെടുന്ന അന്വേഷണ കമ്മീഷനാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. നേരത്തെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽനിന്നും സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയെ ഒഴിവാക്കിയിരുന്നു.

കേസിൽ പരിപാടിയുടെ മുഖ്യസംഘാടകൻ ആയിരുന്ന ദേവപ്രകാശ് മധുകറിന്റെയും മറ്റുസംഘാടകരുടെയും പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 80000 പേർ പങ്കെടുക്കാൻ അനുമതി വാങ്ങിയ പരിപാടിയിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. ഇവർക്കുള്ള സുരക്ഷ സംവിധാനങ്ങളോ വാഹന സൗകര്യങ്ങളോ സംഘാടകർ ഒരുക്കിയിരുന്നില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മധുകറിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

121 ഓളം പേരാണ് തിക്കിലും തിരക്കിലും പെട്ട് ഹത്രാസിൽ മരണമടഞ്ഞത്. നിരവധി പേർ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. പരിപാടി സമീപിച്ചതിന് പിന്നാലെ അനിയന്ത്രിതമായ ജനക്കൂട്ടം പരിപാടി നടന്ന സ്ഥലത്ത് നിന്ന് പുറത്തേക്ക് പോവുകയും ആളുകൾക്ക് പരിക്ക് പറ്റുകയുമായിരുന്നു. ഇതിനിടെ ആൾക്കൂട്ടത്തെ വടികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ സംഘാടകർ ശ്രമിച്ചെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കി. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അശ്രദ്ധ ദുരന്തത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട് അന്വേഷണ റിപ്പോർട്ട് പറയുന്നു.

പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ പോലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടും സംഘാടകർ സഹകരിച്ചില്ലെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. അതേസമയം അപകടം ആസൂത്രിതമാണെന്നും പരിപാടിക്കിടെ ചിലയാളുകൾ വിഷം തളിച്ചതാണെന്നും ഭോല ബാബയുടെ അഭിഭാഷകൻ എപി സിങ് ആരോപിച്ചു. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇയാൾ ആരോപിച്ചു. ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരാണെന്ന് നേരത്തെ ഭോല ബാബ അഭിപ്രായപ്പെട്ടിരുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares