തിരുവനന്തപുരം: രാഹുൽ ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി ഹണി റോസ്. ചാനൽ ചർച്ചകളിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ നടി പൊലീസിൽ പരാതി നൽകി.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും രാഹുൽ ഈശ്വർ ബോധപൂർവ്വം ശ്രമിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
വസ്ത്ര സ്വാതന്ത്ര്യം തൻറെ മൗലികാവകാശമാണെന്നിരിക്കെ രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകൾ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും ഹണിറോസ് പറഞ്ഞു.