Friday, November 22, 2024
spot_imgspot_img
HomeKeralaആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്കെന്തിന്? പൂട്ടിയിടേണ്ടത് പ്രശ്നമുണ്ടാക്കുന്നവരെ; ഹൈക്കോടതി

ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്കെന്തിന്? പൂട്ടിയിടേണ്ടത് പ്രശ്നമുണ്ടാക്കുന്നവരെ; ഹൈക്കോടതി

കൊച്ചി : ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനെന്ന് ഹൈക്കോടതി. പെൺകുട്ടികളെയല്ല പ്രശ്നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടതെന്നും വിദ്യാർഥികളെ എത്ര നേരം പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണം എന്ന് എങ്ങനെ പറയാൻ ആകുമെന്നും ഹൈക്കോടതി ചോദിച്ചു.

എന്തിനാണ് ഹോസ്റ്റലിൽ പെൺകുട്ടികൾക്കു രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്?9.30 കഴിഞ്ഞാൽ മല ഇടിഞ്ഞു വീഴുമോ? നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസ്‌ എങ്കിലും സുരക്ഷിതമാക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. പെൺകുട്ടികൾക്കും ഈ സമൂഹത്തിൽ ജീവിക്കണം. പെൺകുട്ടികളുള്ള രക്ഷിതാക്കളുടെ ആശങ്കയും കോടതി കണക്കിൽ എടുക്കുന്നു എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

ഹോസ്റ്റലിൽ 9.30ന് ശേഷം അനുമതി നിഷേധിച്ചതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രാക്ടിക്കൽ ക്‌ളാസ് അടക്കം രാത്രി ഡ്യൂട്ടിയുളള വിദ്യാർത്ഥികൾക്ക് സമയക്രമം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

തുടർന്ന്, വിദ്യാർത്ഥികളുമായി ചർച്ച നടത്തിയ കോളേജ് അധികൃതർ സമയക്രമം മാറ്റാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. വിട്ടുവീഴ്ചക്ക് അധികൃതർ തയ്യാറാകാതെ വന്നതോടെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares