Thursday, November 21, 2024
spot_imgspot_img
HomeLife StyleTechnologyഒരേസമയം രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കി വാട്സ്ആപ്പ്

ഒരേസമയം രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കി വാട്സ്ആപ്പ്

രു ഫോണില്‍ നിന്നും ഒരേസമയം രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം ആരംഭിച്ച് മാതൃകമ്പനിയായ മെറ്റ. നിലവിൽ വിവിധ തേർഡ് പാർട്ടി ആപ്പുകൾ ഇതു സാധ്യമാക്കിയിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങളും ഉയർന്നുവന്നിരുന്നു, അതേസമയം ഒന്നിലേറെ സിം കാര്‍ഡുകള്‍ ഇടാനുള്ള സൗകര്യമുള്ള ഫോണുകളില്‍ ഇനി ഔദ്യോഗികമായിത്തന്നെ ഒപ്പം എളുപ്പത്തിൽ രണ്ട് വാട്‌സ്ആപ്പ് ലോഗിനുകള്‍ സാധ്യമാവും.

മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വാട്‌സ്ആപ്പിലെ പുതിയ സൗകര്യം അറിയിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ആദ്യഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാവുക. ഐഫോണ്‍ ഉപഭോക്താക്കള്‍ ഒരു ഫോണില്‍ ഒന്നിലേറെ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കാന്‍ ഏതാനും ആഴ്ച്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും.

രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ട് തുറക്കുന്നതിന് നിങ്ങളുടെ ഫോണില്‍ രണ്ടാമത്തെ സിംകാര്‍ഡ് ഇടാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പിക്കണം. മള്‍ട്ടിസിം അല്ലെങ്കില്‍ ഇ സിം സൗകര്യമുള്ള ഫോണായിരിക്കണം നിങ്ങളുടേത്. രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ വാട്‌സ്ആപ്പ് ലോഗിന്‍ സാധ്യമാവുന്നത്. ഇതിനു ശേഷം വാട്‌സ്ആപ്പ് സെറ്റിങ്‌സില്‍ നിങ്ങളുടെ പേരിന് സമീപമുള്ള ആഡ് അക്കൗണ്ട് തെരഞ്ഞെടുത്താല്‍ മതിയാവും.

രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ടിനായി നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് വണ്‍ ടൈം പാസ്‌കോഡ് അയക്കും. ഇതുപയോഗിച്ച് രണ്ടാമത്തെ അക്കൗണ്ടും ലോഗിന്‍ ചെയ്യാനാവും. ഈ വെരിഫിക്കേഷനു ശേഷം വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ നിങ്ങളുടെ രണ്ട് അക്കൗണ്ടുകളിലേക്കും പരസ്പരം മാറുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം നല്‍കും. ആദ്യ ഘട്ട വെരിഫിക്കേഷനു മാത്രം രണ്ടാമത്തെ ഫോണ്‍ നമ്പറും സിമ്മും ഉപയോഗിച്ചാല്‍ മതിയാകും.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares