Thursday, November 21, 2024
spot_imgspot_img
HomeKeralaസ്വിഗ്ഗി ജീവനക്കാർ നേരിടുന്നത് വലിയ ചൂഷണം, പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം; എഐവൈഎഫിന്റെ മുന്നറിയിപ്പ്

സ്വിഗ്ഗി ജീവനക്കാർ നേരിടുന്നത് വലിയ ചൂഷണം, പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം; എഐവൈഎഫിന്റെ മുന്നറിയിപ്പ്

കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനായി സ്വിഗ്ഗി തൊഴിലാളികൾ നടത്തിവരുന്ന സമരം ഉടൻ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ സമരം യുവജനങ്ങൾ ഏറ്റെടുക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. സേവന വേതന വ്യവസ്ഥകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് ഓൺ ഡെലിവറി വർക്കേഴ്സ് (എഐടിയുസി) ന്റെ നേതൃത്വത്തിൽ കഴിഞ്ഞ പതിനേഴ് ദിവസമായി സ്വിഗ്ഗി തൊഴിലാളികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് എഐവൈഎഫ് കൊച്ചി സ്വിഗ്ഗി സോണൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തിന് ആധാരമായ പരിഹാരം കാണാതെ തൊഴിലാളികളെ തൊഴിൽ രഹിതരാക്കി തെരുവിലേക്ക് ഇറക്കിവി ടാനാണ് മാനേജ്മന്റ് ശ്രമിക്കുന്നതെങ്കിൽ സംസ്ഥാന വ്യാപകമായി ഈ സമരത്തിന് പിന്തുണയുമായി എഐവൈഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ടിഡി റോഡിലെ എഐടിയുസി ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് സോണൽ ഓഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണയിൽ എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ ദിനകരൻ യുണിയൻ പ്രസിഡന്റ് വി എസ് സുനിൽ കുമാർ, യൂണിയൻ സെക്രട്ടറി വിപിൻ വിൻസെന്റ്, പി കെ ഷിഫാസ്, ജി ​ഗോകുൽ ദേവ്, റോക്കി എം ജിബിൻ, സമരസമിതി കൺവീനർ കെ സുരേന്ദ്രൻ, കെ എ അൻഷാദ്, കെ എ അനൂപ്, കെ പി വിപിൻ രാജ്, എംഎ സിറാജ് എന്നിവർ സംസാരിച്ചു.

രണ്ട് വർഷ കാലയളവിനുള്ളിൽ ഓൺ ലൈൻ ഭക്ഷണവിതരണ രംഗത്ത് 240 ശതമാനമാണ് വ്യാപാര വർദ്ധനവ് ഉണ്ടായത്. വ്യാപാര വർദ്ധനവിന്റെ ​ഗുണം ലഭിച്ചത് സ്വി​ഗ്ഗി സൊമാറ്റോ തുടങ്ങി. കമ്പനികൾക്കാണ്.സർവീസ് ചാർജ് ഡെലിവറി ചാർജ് തുടങ്ങിയ ഇനത്തിൽ 12% മുതൽ 30% വരെ വർദ്ധനവ് കാലയളവിൽ ഉണ്ടായി. ഡെലിവറി ആപ്പുകൾ വഴിയുള്ള ഭക്ഷണ സാധനങ്ങളുടെ വില 30% മുതൽ 65 % വരെ വർദ്ധിച്ചു. 17% മുതൽ 25% വരെ ഹോട്ടലുകളിൽ നിന്ന് ഡെലിവറി കമ്പനികൾ കമ്മീഷൻ ഈടാക്കുകയും ചെയ്യുന്നു. ഡെലിവറി ജീവനക്കാർക്ക് ഒരു ദിവസം 300 രൂപ മുതൽ 600 രൂപ വരെയാണ് പരമാവധി ലഭിക്കുന്നത്. നാല് കിലോമീറ്റരിന് 20 രൂപയാണ് മിനിമം കൂലി ഓട്ടോറിക്ഷയ്ക്ക് ഒന്നര കിലോമീറ്ററിന് 30 രൂപ ലഭിക്കുമ്പോഴാണ് നാല് കിലോമീറ്ററിന് ഭക്ഷണ വിതരണം ചെയ്യുന്നതിന് 20 രൂപയാണ് കമ്പനി നൽകുന്നത്. നിലവിലെ ഇന്ധനവില നിലവാരത്തിന്റെ അടിസ്ഥാനത്തിൽ വേതന വർദ്ധനവാണ തൊഴിലാളികൾ ആവശ്യപ്പെടുന്നത്. ഭക്ഷണ വിതരണ രം​ഗത്ത് ഒരു തേർഡ് കമ്പനിയ്ക്ക് തൊഴിലുകൾ വിഭജിച്ചു നൽകുന്നതും ചോദ്യചെയ്താണ് തൊഴിലാളികൾ സമരം ചെയ്യുന്നത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares