Friday, November 22, 2024
spot_imgspot_img
HomeKeralaമരുന്ന് മാറി നൽകി രോഗി മരണപ്പെട്ട സംഭവം; തൃപ്രയാറിലെ ജൻ ഔഷധി അടച്ചു പൂട്ടുക, പ്രതിഷേധവുമായി...

മരുന്ന് മാറി നൽകി രോഗി മരണപ്പെട്ട സംഭവം; തൃപ്രയാറിലെ ജൻ ഔഷധി അടച്ചു പൂട്ടുക, പ്രതിഷേധവുമായി എഐവൈഎഫ്

തൃശ്ശൂർ: മരുന്ന് മാറി നൽകി രോഗി മരണപ്പെട്ട സംഭവത്തിൽ എഐവൈഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഗുരുതര വീഴ്ച വരുത്തിയ തൃപ്രയാറിലെ ബസ് സ്റ്റാൻ്റ് പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോർ അടച്ചു പൂട്ടുക എന്ന ആവശ്യവുമായാണ് എഐവൈഎഫ് മെഡിക്കൽ സ്റ്റോറിനു മുൻപിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. ബസ് സ്റ്റാൻ്റ് പരിസരത്ത് വലപ്പാട് പൊലീസ് പ്രതിഷേധ പ്രവർത്തകരെ തടഞ്ഞു.

താന്ന്യം സ്വദേശി പളളിപറമ്പിൽ സുലൈമാനെ (66) സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു.സ്ട്രോക്ക് സംബന്ധിയായി തുടർ ചികിത്സക്ക് കഴിച്ചിരുന്ന മരുന്നിനു പകരം ക്യാൻസർ രോഗത്തിനുള്ള മരുന്നുകളാണ് ജൻ ഔഷധിയിലെ ഫാർമസിസ്റ്റ് നൽകിയത്. ഈ മരുന്ന് ആന്തരീക അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുലൈമാൻ മരണപ്പെടുകയായിരുന്നു.

മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിനെതിരെ കേസ് എടുക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. പ്രതിഷേധ സമരം സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി സി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് വൈശാഖ് അന്തിക്കാട്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ സി ബൈജു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് എം ജെ സജൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ സംഗീത മനോജ്, ടി വി ദിപു, ഗുലാബ് ചന്ദ്, കെ കെ ഷെമീർ, അമൽ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ബിജു കുയിലംപറമ്പിൽ, അജിത്ത്,രമ്യ, സതീഷ്, അമൃത എന്നിവർ പങ്കെടുത്തു.മേഖല സെക്രട്ടറി ജിഹാസ് നന്ദി പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares