Thursday, November 21, 2024
spot_imgspot_img
HomeKeralaകേരള ക്രൂഷ്ചേവ്, സഖാവ് എം എൻ ഗോവിന്ദൻ നായരുടെ ഓർമ്മയിൽ ജന്മനാട്, അനുസ്മരണത്തിനു ഒരുങ്ങി പന്തളം

കേരള ക്രൂഷ്ചേവ്, സഖാവ് എം എൻ ഗോവിന്ദൻ നായരുടെ ഓർമ്മയിൽ ജന്മനാട്, അനുസ്മരണത്തിനു ഒരുങ്ങി പന്തളം

പന്തളം: ഇന്ത്യകണ്ട മഹാനായ കമ്മ്യൂണിസ്റ്റ് നേതാവ്, ബ്രിട്ടീഷ് രാജവാഴ്ച്ചക്കെതിരെയും ജന്മിനാടുവാഴിത്തത്തിനെതിരെയും തൊഴിലാളിപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര പോരാളി സഖാവ് എം എൻ ​ഗോവിന്ദൻ നായരുടെ 38-ാം മത് അനുസ്മരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ.

സിപിഐ പന്തളം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 27ന് നടത്തുന്ന അനുസ്മരണയോ​ഗം സംഘടിപ്പിക്കും. ഐക്യ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്ന് 1952 ൽ തന്നെ ദീർഘദർശനം ചെയ്ത കേരള ക്രൂഷ്ചേവ് എന്നറിയപ്പെട്ടെ എം എന്നിന്റെ ജന്മനാടായ പന്തളത്ത് വച്ച് ചേരുന്ന അനുസ്മരണ സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അം​ഗവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ​ഗോപകുമാർ ഉദ്ഘാടനം ചെയ്യും.

സിപിഐ മണ്ഡലം സെക്രട്ടറി ജി ബൈജു അധ്യക്ഷതതവഹിക്കുന്നയോ​ഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം ഡി സജി, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ആർ ജയൻ, എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ കെ എസ് മണ്ണടി, സിപിഐ ജില്ലാ കമ്മിറ്റി അം​ഗങ്ങളായ കെ മണിക്കുട്ടൻ, ടി മുരുകേഷ്, രേഖ അനിൽ,മഹിളാസംഘം ജില്ലാ സെക്രട്ടറി കെ പത്മിനി അമ്മ, എഐവൈഎഫ് പന്തളം മണ്ഡലം സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ശ്രീനാദേവി കുഞ്ഞമ്മ, ഡോ. അജിത്ത് ആർ പിള്ള, ​ഗിരിജ ടീച്ചർ, എസ് അജയകുമാർ മുതലായവർ പങ്കെടുക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares