തിരുവനന്തപുരം: മലയാളത്തിന്റെ സംഗീത പ്രതിഭ ജാസി ഗിഫ്റ്റിനെ കൊലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് പ്രിൻസിപ്പാൾ പൊതു വേദിയിൽ അപമാനിച്ചതിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പ്രതിഷേധിച്ചു. ജാസി ഗിഫ്റ്റിനെ പോലെ ലോകമറിയുന്ന സംഗീതജ്ഞനും ജനകീയനുമായ കലാകാരനോട് പൊതു വേദിയിൽ പ്രിൻസിപ്പാൾ കാണിച്ച നടപടി പ്രബുദ്ധ കേരളത്തിന് ആകമാനം അപമാനകരമാണ്.
കേരളത്തിലെ ഒരു കലാലയത്തിൽ ഇത്തരം സാഹചര്യം ഉണ്ടായത് തീർത്തും ഖേദകരമാണ്. സംസ്ഥാനത്തിന്നാകമാനം അപമാനകരമായ സംഭവത്തിന്നുത്തരവാദിയായ കോളേജ് പ്രിൻസിപ്പാളിനെതിരെ മാനേജ്മെന്റ് കർശന നടപടികൾ സ്വീകരിക്കണമെന്നും എൻ അരുൺ ആവശ്യപ്പെട്ടു.