ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വൻ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എൻഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും ലീഡ് ചെയ്യന്നു.
ഡിഎംകെ 21 സീറ്റിലും കോൺഗ്രസ് എട്ട് സീറ്റിലും സിപിഐ സിപിഎം രണ്ട് വീതം സീറ്റിലും ഡിഎംഡികെ, ഐയുഎംഎൽ, ഡിഎംഡികെ, പിഎംകെ ഓരാ സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ പാർട്ടികൾ ഡിഎംകെ സഖ്യത്തിലും, എഐഎഡിഎംകെ ഡിഎംഡികെ സഖ്യവും എൻഡിഎ സഖ്യവും തമ്മിലായിരുന്നു പോരാട്ടം.
എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം എഐഎഡിഎംകെ 32 സീറ്റിലും ഡിഎംഡികെ അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. ഇരുപാർട്ടികളും കഴിഞ്ഞ തവണ എൻഡിഎയുടെ ഭാഗമായിരുന്നു. എൻഡിഎ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വിദുരനഗറിൽ അന്തരിച്ച നടൻ വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരൻ ലീഡ് ചെയ്യുന്നു. കോൺഗ്രസ് സ്ഥാനാർഥിയാണ് രണ്ടാം സ്ഥാനത്ത്.