Friday, November 22, 2024
spot_imgspot_img
HomeIndiaലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ അവസാന സ്ഥാനം ഇന്ത്യക്ക്; ഡെൻമാർക്ക് ഒന്നാമത്

ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ അവസാന സ്ഥാനം ഇന്ത്യക്ക്; ഡെൻമാർക്ക് ഒന്നാമത്

ന്യൂഡൽഹി: ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ അവസാന സ്ഥാനം സ്വന്തമാക്കി ഇന്ത്യ. 180 രാജ്യങ്ങളുൾപ്പെട്ട സൂചികയിലാണ് ഏറ്റവും അവസാനമായാണ് ഇന്ത്യയുടെ സ്ഥാനം. 18.9 പോയിന്റാണ് ഇന്ത്യക്ക് ലഭിച്ചത്. 2012 ൽ 179-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ 2020 ൽ 168-ാം സ്ഥാനത്തെക്കുയരാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ 2021 ൽ 177-ാം സ്ഥാനത്തേക്ക് രാജ്യം കൂപ്പുകുത്തി. ഇപ്പോൾ 180-ാം സ്ഥാനത്തിലൂടെ ഏറ്റവും മലിനീകരണ പ്രവർത്തനങ്ങൾ നടക്കുന്ന രാജ്യമെന്ന ബഹുമതി സമ്മാനിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ഉണർവ്, പരിസ്ഥിതിയുടെ ആരോ​ഗ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക കണക്കാക്കുന്നത്. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവയും സൂചിക തയ്യാറാക്കുന്നതിൽ പരി​ഗണിക്കും. ആവാസ വ്യവസ്ഥയുടെ ഉണർവിന് സൂചികയിൽ ഇന്ത്യക്ക് 19.3 പോയിന്റാണ്. കഴിഞ്ഞ രണ്ട് ദശകമായി ഇക്കാര്യത്തിൽ ഇന്ത്യയുടെ വളർച്ച 2 പോയിന്റാണ്.

ഡെൻമാർക്ക്, യുകെ, ഫിൻലൻഡ്, മാൾട്ട, സ്വീഡൻ, എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുള്ള ഡെൻമാർക്ക് 77.9പോയിന്റ് നേടാനായി. പാകിസ്ഥാന് 24.6 പോയിന്റും ബംഗ്ലാദേശിന് 23.1 പോയിന്റും നേടാനായി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares