Friday, November 22, 2024
spot_imgspot_img
HomeIndiaഅദാനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ ഫോണിൽ പെ​ഗാസസ് സ്ഥാപിക്കാൻ ശ്രമം

അദാനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ; റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ ഫോണിൽ പെ​ഗാസസ് സ്ഥാപിക്കാൻ ശ്രമം

ഗൗതം അദാനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ട ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന്റെ സൗത്ത് ഏഷ്യൻ മേധാവിയായ ആനന്ദ് മംഗ്‌നാലെയുടെ ഫോണിൽ പെഗാസസ് സ്പൈവെയർ സ്ഥാപിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്.

അന്വേഷണാത്മക പത്രപ്രവർത്തകനായ ആനന്ദ് മംഗ്‌നാലെയുടെ ഫോൺ ഹാക്ക് ചെയ്യാൻ 2023 ഓഗസ്റ്റ് 23ന് ശ്രമം നടന്നതായി ഒസിസിആർപി സഹസ്ഥാപകനായ ഡ്രൂ സുള്ളിവനാണ് അറിയിച്ചത്. ആന്റി ഫോൺ ഹാക്കിങ് സ്ഥാപനമായ ‘ഐ വെരിഫൈ’യാണ് മംഗ്‌നാലെയുടെ ഫോണിൽ സംശയാസ്പദമായ കടന്നുകയറ്റശ്രമങ്ങൾ കണ്ടെത്തിയത്.

സർക്കാർ പിന്തുണയോടെ ഐഫോണുകളിലേക്ക് കടന്നുകയറാൻ ശ്രമം നടക്കുന്നതായി മംഗ്‌നാലെയ്ക്കും ഒക്‌ടോബർ 31ന് ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഐ വെരിഫൈയുടെ റിപ്പോർട്ട് പ്രകാരം, പെഗാസസ് സ്പൈവെയറിന്റെ അതേ ഘടനയുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ മംഗ്‌നാലെയുടെ ഫോണിലും കണ്ടെത്തി. അദ്ദേഹത്തിന്റെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്തെന്ന് ഉറപ്പിച്ച് പറയാൻ കഴിയുമെന്ന് ഐ വെരിഫൈയുടെ സഹസ്ഥാപകൻ റോക്കി കോൾ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares