Sunday, November 24, 2024
spot_imgspot_img
HomeKeralaഹോമിയോ ക്ലിനിക്കിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; ഇടപെടലുമായി എഐവൈഎഫ്

ഹോമിയോ ക്ലിനിക്കിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; ഇടപെടലുമായി എഐവൈഎഫ്

മാന്നാറിലെ ഹോമിയോ ക്ലിനിക്കിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി എഐവൈഎഫ് മാന്നാർ മണ്ഡലം കമ്മിറ്റി. ഹോമിയോ ക്ലീനിക്കിൽ വരുന്ന രോഗികൾക്കും അവർക്ക് ഒപ്പം വരുന്നവർക്കും ഓപി ചീട്ട് എടുക്കാൻ ക്യു നിൽക്കുന്നിടത്തു മഴയും വെയിലും കൊള്ളാതെ നിൽകാൻ ഉള്ള സൗകര്യം നിലവിലില്ല.ഡോക്ടറെ കാണുന്നതിന് ചീട്ട് എടുത്ത ശേഷം കാത്തിരിക്കുന്നതിനും ഇരിപ്പിട സൗകര്യവും വളരെ പരിമിതമാണ്.ദിനംപ്രതി കുട്ടികളും, വൃദ്ധരും ഉൾപ്പെടെ നിരവധി രോഗികൾ ആണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത്. ആശുപത്രിയിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം.

സാംസ്‌കാരിക -ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ഹോമിയോ ക്ലിനിക്കിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് മാന്നാർ മണ്ഡലം പ്രസിഡന്റ്‌ വിനീത് വിജയൻ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ അനുകൂല ഇടപെടലുകൾ നടത്തുമെന്ന് മറുപടി ലഭിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares