Sunday, November 24, 2024
spot_imgspot_img
HomeIndiaകലാപത്തിന് വഴി തെളിച്ചു കശ്മീർ ഫയൽസ്:സിനിമ ഇറങ്ങിയതിന് ശേഷം മുസ്ലീങ്ങൾക്ക് നേരെ വ്യാപക ആക്രമണം

കലാപത്തിന് വഴി തെളിച്ചു കശ്മീർ ഫയൽസ്:സിനിമ ഇറങ്ങിയതിന് ശേഷം മുസ്ലീങ്ങൾക്ക് നേരെ വ്യാപക ആക്രമണം

ശ്മീര്‍ ഫയല്‍സ് എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷം രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഹിന്ദുത്വ സംഘടനകള്‍ മുസ്ലീം മതസ്തര്‍ക്കു നേരെയും അവരുടെ സ്വത്തുക്കള്‍ക്ക് നേരെയും വ്യാപക അക്രമണമാണ് രാജ്യത്തുടനീളം നടത്തുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് നികുതിയിളവു നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ജനങ്ങളോട് സിനിമ കാണണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഒരു സിനിമയുടെ പ്രോമോഷന്‍ കാര്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ രംഗത്തെത്തുന്നത്.കശ്മീര്‍ ഫയല്‍സിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഹിന്ദുത്വ സംഘടനകളില്‍ മുസ്ലിം വിരുദ്ധത ഊട്ടി ഉറപ്പിക്കാന്‍ കാരണമായിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുസ്ലീങ്ങള്‍ ജിഹാദികളാണെന്നും അവര്‍ രാജ്യത്തെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ താഴെ ഘടകങ്ങളിലുള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെ മനസുകളില്‍ കുത്തിനിറയ്ക്കാന്‍ സിനിമയ്ക്കായിയെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ ഭാഗമായിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി ചില സംസ്ഥാനങ്ങളില്‍ കലാപങ്ങള്‍ അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കശ്മീര്‍ ഫയല്‍സ് പുറത്ത് ഇറങ്ങിയതിന് ശേഷം രാജ്യത്ത് ഉടനീളം ആക്രമങ്ങളാണ് അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനുളള ഒടുവിലത്തെ സംഭവമാണ്, റൂര്‍ക്കിയിലെ ഭഗവാന്‍പൂര്‍ മേഖലയില്‍ ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് നടത്തിയ ഘോഷയാത്രയ്ക്കിടെ നടന്ന ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം മുസ്ലിങ്ങളുടെ തലയില്‍ മാത്രം ചാര്‍ത്തിക്കൊടുത്ത് അവരെ ഒറ്റപ്പെടുത്താനുള്ള പ്രവണതയാണ് ഈ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പല മുസ്ലീം കുടുംബങ്ങളും വീടും സ്വത്തും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് രക്ഷതേടി പലായനം ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.

ആക്രമത്തിന്റെ ഗൂഢാലോചന നടത്തിയതിനടക്കം മുസ്ലീങ്ങളെ പഴിചാരി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ഏപ്രില്‍ 20 നകം സംഘര്‍ഷത്തിനു കാരണക്കാരായ മുസ്ലീങ്ങളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹിന്ദുത്വ സംഘടനകള്‍. ഗ്രാമം വിട്ട് പലായനം ചെയ്തവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് അവിടെ ധര്‍മ്മ സര്‍സദ് സംഘടിപ്പിക്കുമെന്നും ഹിന്ദുത്വ സംഘടനകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares