തൃശൂർ: കോൺഗ്രസ് നേതാവും ലോക്സഭ എംപിയുമായ ടി എൻ പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻടിയുസി നേതാവ് രംഗത്ത്. ഐഎൻടിയുസി മുൻ ജില്ലാ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെമ്പറുമായ ബെന്നി തൊണ്ടുങ്ങലാണ് പ്രതാപനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പ്രതാപൻ ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിച്ചാൽ അദ്ദേഹത്തിനെതിരെ ആ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്ന് ബെന്നി തുറന്നടിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നു.
ടി എൻ പ്രതാപൻ എംപി ഫണ്ട് ഉപയോഗിച്ച് തന്റെ മണ്ഡലത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പിന്നെ എന്ത് വികസനപ്രവർത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തിനായി അടുത്ത തെരഞ്ഞെടുപ്പിൽ ജങ്ങളുടെ വോട്ട് ചോദിക്കുകയെന്ന് ബെന്നി കൂട്ടിച്ചേർത്തു.