Thursday, November 21, 2024
spot_imgspot_img
HomeKeralaഅന്വേഷണം അട്ടിമറിച്ചു കുറ്റവാളികളെ രക്ഷിച്ചു, കെഎം ബഷീറിന്റെ കൊലപാതകം മനപൂർവമല്ലാത്ത നരഹത്യയായത് പൊലീസ് വീഴ്ച, വിമർശനവുമായി...

അന്വേഷണം അട്ടിമറിച്ചു കുറ്റവാളികളെ രക്ഷിച്ചു, കെഎം ബഷീറിന്റെ കൊലപാതകം മനപൂർവമല്ലാത്ത നരഹത്യയായത് പൊലീസ് വീഴ്ച, വിമർശനവുമായി എഐവൈഎഫ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമർശനവുമായി എഐവൈഎഫ്. ബഷീറിന്റെ മരണം മനപൂർവ്വമല്ലാത്ത നരഹത്യയായി മാറിയത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ബോധപൂർവ്വമായ വീഴ്ച മൂലമാണെന്ന് എഐവഐഎഫ്. രക്ത പരിശോധന ബോധപൂർവ്വം വൈകിപ്പിച്ച് തെളിവ് നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരും ശ്രീരാംവെങ്കിട്ടറാം ഐഎഎസും കുറ്റക്കാരാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി എൻ അരുൺ കുറ്റപ്പെടുത്തി.അന്വേഷണം അട്ടിമറിച്ചു കുറ്റവാളിയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി എടുക്കണമെന്നും കെ.എം ബഷീറിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റ് മൂന്ന് പുലർച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡിൽ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീർ മരിച്ചത്.

അതേസമയം, കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുതൽ ഹർജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും.കേസ് ഇനി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ ശ്രീറാമിനെതിരെ 304 (2) വകുപ്പ് ആണ് പൊലീസ് ചുമത്തിയിരുന്നത്. 304 (2) അനുസരിച്ച് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാൽ അശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമരണത്തിന് ഇടയാക്കുന്ന 304 (എ) വകുപ്പ് ആയി കോടതി മാറ്റി. 304 (എ) അനുസരിച്ച് രണ്ടുവർഷം വരെയാണ് ശിക്ഷ.

അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടർവാഹന നിയമത്തിലെ 184 വകുപ്പും നിലനിൽക്കും. വഫയ്‌ക്കെതിരെ 184 വകുപ്പ് മാത്രമാണുള്ളത്. പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares