ഗുജറാത്ത് കലാപം നേരിട്ട് കണ്ട, അത് തടയാൻ ഇടപെട്ട സാമൂഹിക, മാധ്യമ പ്രവർത്തക ടീസ്ത സെതൽവാദിന്റെ ഭരണഘടനയുടെ കാവലാൾ എന്ന പുസ്തകത്തിലെ ഒരു ഭാഗം യങ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നു.
ഫെബ്രുവരി 27 ന് ശേഷം ഗുജറാത്തിനെ വിറപ്പിച്ച അങ്ങേയറ്റം മുസ്ലിം c91919 പ്രകടമാക്കിയ ആക്രമണങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം നരഹത്യ കൂട്ടങ്ങളുടെ ക്രൂരതകളുടെ മുന്നിലേക്ക് സ്വന്തം പൗരന്മാരെ സംസ്ഥാനത്തെ പോലിസ് നിർദയമായി എറിഞ്ഞു കൊടുത്തു എന്നതാണ്.സംസ്ഥാന പോലീസിലെ ഒരു വലിയ വിഭാഗത്തിന്റെ മനസ്സിലെ വെറുപ്പിന്റെ ഭീതിദമായ തെളിവുകൾ 2002 ഗുജറാത്ത് സംഭവം വളരെ കൃത്യമായി നൽകുന്നു.നിയമ വാഴ്ചക്ക് വിപരീതമായ ഒരു പ്രത്യയ ശാസ്ത്രത്തിന് അധീനമായാണ് അവർ പ്രവർത്തിച്ചത്.
2002 ഫെബ്രുവരി 28 മുതൽ മെയ് മധ്യം വരെ പോലീസിന്റെ നിഷ്ടൂരത അതിന്റെ പാരമ്യത്തിൽ ആയിരുന്നു. മുസ്ലിംകളുടേത്,കുട്ടികൾ ഉൾപ്പെടെ പോയിന്റ് ബ്ലാങ്ക് വെടിവെപ്പുകളുടെ കഥകൾ രക്ഷപ്പെട്ടവർ ഓർമിപ്പിച്ചു കൊണ്ടിരുന്നു.നിയമ പരമായും ഭരണ ഘടന പരമായും തങ്ങളുടെ ഡ്യൂട്ടി നിർവഹിച്ച, മുസ്ലിം സഹോദരന്മാരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്മാർ സ്ഥലം മാറ്റപ്പെടുകയോ അല്ലെങ്കിൽ ശിക്ഷിക്കപ്പെടുകയോ ചെയ്തു. 2002 മാർച്ച് വരെ തന്റെ നഗരവും ജില്ലയും സുരക്ഷിതമാക്കുന്നതിൽ ജീവൻ പോലും നഷ്‌ടപ്പെടുന്ന വിധത്തിൽ സാഹസികമായി പ്രവർത്തിച്ച ഭവ് നഗർ എസ് പി യായിരുന്ന രാഹുൽ ശർമ ഉൾപ്പെടെയുള്ള 27 പേരെ നിയമ വിരുദ്ധമായി സ്ഥലം മാറ്റുകയുണ്ടായി.

വർഗ്ഗീയതക്കെതിരെ രാഹുൽ ശർമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. സത്യ സന്ധരും ബഹുമാന്യരുമായുള്ള ഈ ഉദ്യോഗസ്ഥർക്കെതിരെയുള്ള നിർ ലജ്ജമായ ഉത്തരവുകൾ ആഭ്യന്തര മന്ത്രി തുടങ്ങി സംസ്ഥാന എക്‌സിക്യൂട്ടിവിൽ പോലീസ് കോൺസ്റ്റബിൾ വരെയുള്ളവർക്കുള്ള കൃത്യമായ സന്ദേശമായിരുന്നു. രാഷ്ട്രീയമായ സമ്മർദ്ദങ്ങൾക്ക് മുന്നിൽ തല കുനിക്കാതെ നിന്ന ഉദ്യോഗസ്ഥർ വളരെ പരിമിതമായിരുന്നു. കുറച്ചു പേർ അങ്ങനെയുള്ളവരും ഉണ്ടായിരുന്നു.ഇങ്ങനെ ഒക്കെ ആയിരുന്നു അന്ന് കാര്യങ്ങളുടെ പോക്ക്.
ഗോദ്ര ദുരന്തത്തിന് തൊട്ട് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനാവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.അഹമ്മദാബാദ് കമ്മീഷണർ ആയിരുന്ന പിസി പാൻഡെ ഗോദ്രയിൽ മരിച്ചവരുടെ ശവ ശരീരങ്ങൾ ഗോദ്രയിലേക്ക് കൊണ്ട് വരരുതെന്ന് ഉപദേശം നൽകിയിരുന്നു. അത് സംഘർഷത്തെ ഉദ്ധീപിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതായിരുന്നു.
എന്നാൽ ഗോദ്ര കളക്ടറേറ്റിൽ നടന്ന ആദ്യ മീറ്റിങ്ങിനും പിന്നീട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിനും ശേഷം വിരുദ്ധമായ സന്ദേശങ്ങൾ പുറപ്പെടുവിക്കുകയാണുണ്ടായിരുന്നത്.സാധാരണ നടപടി ക്രമങ്ങൾ ലംഘിക്കപ്പെട്ടു. കമ്മ്യൂണലിസം കോമ്പാറ്റിന് വേണ്ടി ഞാൻ ശേഖരിച്ച ഔദ്യോഗിക കണക്കുകൾ ഇക്കാര്യത്തിലെ നിരുത്തരവാദിത്തപരമായസമീപനങ്ങൾ പുറത്തു കൊണ്ട് വന്നു.2002 ഫെബ്രുവരി 27 ന് അസ്‌റ്റോഡിയയിൽ (അഹമ്മദാബാദ്) മുദ്രാവാക്യം വിളിച്ചതിന് മുഹമ്മദ് ഇസ്മായിൽ ജജ്ലുദ്ധീൻ, ഫറെ മുഹമ്മദ് എന്നീ രണ്ട് പേരെ മാത്രമാണ് കരുതൽ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

ഈ രണ്ട് പേരും മുസ്ലിംകൾ ആയിരുന്നു.അഹമ്മദാബാദ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ മുസ്ലിംകൾക്കെതിരിൽ കലാപം പൊട്ടിപ്പുറപ്പെട്ടുവെങ്കിലുംഫെബ്രുവരി 27 ന് അവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്.പോലീസ് അവരുടെ പ്രവർത്തന രാഹിത്യത്തിൽ മുഴുകി.ഈ രണ്ട് മുസ്ലിം സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുന്നതൊഴികെ.ഫെബ്രുവരി 27 ഉച്ചക്ക്, തീ പിടിച്ച കോച്ചൊഴികെയുള്ള സബർമതി എക്സ്പ്രസ്സ് എത്തിച്ചേർന്നതിന് ശേഷം ന്യൂനപക്ഷ സമുദായക്കാർക്ക് നേരെ നടന്ന ആൾക്കൂട്ടത്തിന്റെ അതിക്രമങ്ങൾ സംസ്ഥാന ഇന്റലിജൻസ് സംവിധാനം എപ്രകാരമാണ് കണക്കിലെടുത്തതെന്ന് സാക്കിയ ജാഫ്രി കേസിൽ ഞങ്ങൾ ശേഖരിച്ച തെളിവുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്നേ ദിവസം അഹമ്മദാബാദ് പോലീസ് റജിസ്റ്റർ ചെയ്ത 16 ഓളം എഫ് ഐ ആറു കളിലെ രേഖ മൂലമുള്ള തെളിവുകൾ വളരെ കൃത്യമായി ആക്രമണങ്ങൾ സ്വീകരിച്ചു കഴിഞ്ഞു എന്ന സൂചനകൾ ലഭിച്ചത് 28 ഫെബ്രുവരി രാത്രിയിലെ ഭീകരമായ ദുരന്തങ്ങൾ ഒടുങ്ങിയതിന് ശേഷം മാത്രമാണ്. പോലീസ് കമ്മീഷണർ പിസി പാൻഡെ യുടെ പ്രാഥമിക നിർദേശങ്ങൾ ഒന്നും നടപ്പാക്കിയില്ല. പിന്നീടുണ്ടായ ഉത്തരവുകൾ അവയെ അട്ടിമറിച്ചു. ഫെബ്രുവരി 28 ന് പുലർച്ചെ മൂന്ന് മണിക്ക് ഗോദ്ര ഇരകളുടെ ശരീരാവശിഷ്ഠങ്ങൾ സോല സിവിൽ ആശുപത്രിയിൽ കൊണ്ട് വന്നു. സമാരോത്സുകരായി അമർഷത്തോടെ ആർ എസ് എസുകാരായ സ്ത്രീകളും പുരുഷൻമാരും അവിടെ തമ്പടിച്ചിരുന്നു. അവരെ പിരിച്ചു വിടുന്നതിനു വേണ്ടി ഒരു ശ്രമവും പോലീസ് നടത്തിയില്ല.
നേരെ മറിച്ച് മുസ്ലിം ആൾക്കൂട്ടത്തിലേക്ക് പോലീസ് വെടി ഉതിർക്കുകയാണ് ചെയ്തത്.ഫെബ്രുവരി 28 മോറാർജി ചൗക്കിലും ചരോഡിയ ചൗക്കിലും നടന്ന പോലീസ് വെടിവെപ്പിൽ നാൽപതോളം മുസ്ലിംകൾ കൊല്ലപ്പെട്ടു. 2002 മെയ് മാസം വരെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 105 പേരിൽ 75 പേരും മുസ്ലിംകൾ ആയിരുന്നു.ഒന്നാം എൻ ഡി എ സർക്കാരിൽ നിയമ മന്ത്രി ആയിരുന്ന അരുൺ ജയ്റ്റ്ലി ഇതേ പറ്റി സ്പഷ്ടമായി ഒന്നും പറഞ്ഞില്ല. പോലീസ് വെടിവെപ്പിൽ മരണപ്പെട്ടവരുടെ മത സ്വഭാവം നൽകാൻ വിസമ്മതിച്ചു.