ഇരിങ്ങാലക്കുട: എഐവൈഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽ നട ജാഥയ്ക്കായുള്ള ഇരിങ്ങാലക്കുട മണ്ഡലംതല സംഘാടകസമതി രൂപീകരണയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ സുധീഷ്, കെ എസ് ജയ, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ ശ്രീകുമാർ, അനിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സഖാക്കളായ ടി കെ സുധീഷ്, കെ എസ് ജയ, കെ ശ്രീകുമാർ എന്നിവർ രക്ഷാധികാരികളായും ചെയർമാനായി പി മണിയേയും, കൺവീനറായി ടി വി വിബിനേയും ട്രഷററായി എൻ കെ ഉദയപ്രകാശിനെയും തെരഞ്ഞെടുത്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ സ്വാഗതവും ജില്ല കമ്മിറ്റി അംഗം സ്വപ്ന നജിൻ നന്ദിയും പറഞ്ഞു.