ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് വീടുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ നേരിട്ട് സിസേറിയയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പതിച്ചതായി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസും ഇസ്രയേലി സൈന്യവും സ്ഥിരീകരിച്ചു.ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ അന്തിമ മരണസംഖ്യ 50 വരെയാകുമെന്ന് ഗാസയിലെ സർക്കാർ മാധ്യമ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.