ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ ആക്രമണം വംശഹത്യയാണെന്നും പലസ്തീൻ ജനതയുടെ നിലനിൽപ്പിന് ഭീഷണി ആണെന്നും വ്യക്തമാക്കിക്കൊണ്ട് ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ഇതിൽ കഴിഞ്ഞ ദിവസമാണ് കോടതിയിൽ വാദം ആരംഭിച്ചത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശം ഇസ്രയേൽ തള്ളിക്കളഞ്ഞു. റാഫ നഗരത്തിലുള്ള ഷബൂറയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ തുടർച്ചയായി വ്യോമാക്രമണം നടത്തി.
തങ്ങൾ വംശഹത്യനടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തീർത്തും വസ്തുതാവിരുദ്ധമാണെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ഇസ്രയേൽ നേരത്തെ വാദിച്ചിരുന്നു“റാഫ ജനനിബിഡമാണെന്ന ബോധ്യം ഇസ്രയേലിനുണ്ട്. പക്ഷേ, അവരെ മനുഷ്യകവചമാക്കി പ്രവർത്തിക്കാനുള്ള ഹമാസിന്റെ ശ്രമത്തെക്കുറിച്ച് അതിലേറെ ബോധ്യമുണ്ട്. ഗാസയിൽ രൂക്ഷമായ യുദ്ധം നടക്കുന്നുണ്ട്. പക്ഷേ, അത് വംശഹത്യയല്ല, ഇസ്രയേലിനുവേണ്ടി വാദിച്ച അഭിഭാഷകൻ ഗിലാദ് നോയെം പറഞ്ഞു.