Friday, November 22, 2024
spot_imgspot_img
HomeKeralaവേറെ ഏത് സർക്കാർ ആയാലും നടിയെ ആക്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടേനെ: മന്ത്രി ചിഞ്ചുറാണി

വേറെ ഏത് സർക്കാർ ആയാലും നടിയെ ആക്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടേനെ: മന്ത്രി ചിഞ്ചുറാണി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് അഭിനന്ദാർഹമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്ത് വേറെ ഏതൊരു സർക്കാർ ആയിരുന്നുവെങ്കിലും പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുമായിരുന്നു. എന്നാൽ, കേരളത്തിൽ ഇടതുപക്ഷ സർക്കാർ ആയതു കൊണ്ട് മാത്രമാണ് നടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് എഐവൈഎഫ് സംസ്ഥാന യുവതി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കൾക്കും നേരെ നടക്കുന്ന അതിക്രമകൾക്ക് ഉടൻ തന്നെ പരിഹാരം കാണുവാനും പ്രതികളെ പിടികൂടുവാനും കേരള സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്തെ വനിത കമ്മീഷന്റെ പ്രവർത്തനം ശക്തമായ രീതിയിലാണ് കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ സർക്കാർ മുന്നോട്ട് കൊണ്ട് പോയത്. കേരളത്തിലെ എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷൻ നിലവിൽ വരണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലകളിലും ഇന്ന് സ്ത്രീകൾ കടന്നു വരുന്നുണ്ടെന്നും ശാസ്ത്ര സാങ്കേതിക രം​ഗങ്ങളിൽ ഉൾപ്പടെ സ്ത്രീകളുടെ പ്രാവീണ്യം പരിശോധിച്ചാൽ മുൻപന്തിയിലാണ്. തന്റേടമുളള വ്യക്തികളായി സ്ത്രീകൾ മാറണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സ്ത്രീകൾ സമൂഹത്തിന്റെ മുൻ പന്തിയിലേക്ക് കടന്ന് വരണമെന്നും സ്വന്തം കാലിൽ നിൽക്കാൻ പ്രാവീണ്യം നേടുന്ന തരത്തിലേക്ക് ഉയരണമെന്നും മന്ത്രി വ്യക്തമാക്കി.

സഖാവ് പന്ന്യന്‍ രവീന്ദ്രന്റെ ജീവിതം കേരളത്തിലെ എഐവൈഎഫിന്റെ ചരിത്രം കൂടിയാണ്. ഐതിഹാസികമായ സമരങ്ങളുടെ, സംഘടന വളര്‍ന്നതിന്റെ, പരിഹസിച്ചവര്‍ക്കും വെല്ലുവിളിച്ചവര്‍ക്കും ആശങ്കപ്പെട്ടവര്‍ക്കും മുന്നില്‍ സംഘടന നെഞ്ചു വിരിച്ച് എഴുന്നേറ്റു നിന്നതിന്റെ കഥ പറയുകയാണ് രവിയേട്ടന്‍.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares