ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ലീഡ് നില ഉയര്‍ത്തുന്നു. 52 സീറ്റിലാണ് സഖ്യം മുന്നിട്ടു നില്‍ക്കുന്നത്. 26 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. പിഡിപി നാലു മണ്ഡലങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു. എട്ടു മണ്ഡലങ്ങളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നു എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.
കശ്മീരിൽ പിഡിപി സ്ഥാനാർഥിയും മെഹബൂബ മുഫ്തിയുടെ മകളുമായ ഇൽതിജ മുഫ്തി തോൽവിയിലേക്ക്. ജനവിധി അംഗീകരിക്കുന്നുവെന്ന് സമൂഹമാധ്യമത്തിൽ പ്രതികരണം.
കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മുകശ്‌മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവി റദ്ദാക്കി പത്ത് വർഷത്തിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. ആദ്യഘട്ട വോട്ടെടുപ്പിൽ 61.13 ശതമാനവും രണ്ടാം ഘട്ടത്തിൽ 56.31 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.48 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.