Friday, November 22, 2024
spot_imgspot_img
HomeKeralaജനം ടിവിയുടെ നടപടി രാജ്യദ്രോഹം: എഐവൈഎഫ്

ജനം ടിവിയുടെ നടപടി രാജ്യദ്രോഹം: എഐവൈഎഫ്

സ്വാതന്ത്ര്യ ദിനത്തിൽ രാഷ്ട്രപിതാവിനെയും സ്വാതന്ത്ര്യ സമരസേനാനികളെയും അപമാനിക്കുന്ന വിധത്തിൽ പോസ്റ്റർ പങ്കുവെച്ച ജനം ടിവി യുടെ നടപടി രാജ്യ ദ്രോഹവും അത്യന്തം പ്രതിഷേധാർഹവുമാണെന്നും എഐവൈഎഫ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ വർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രം മാത്രമുള്ള ആർ.എസ്.എസും ബി.ജെ.പിയും വർത്തമാന കാലത്തും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും നിലപാടുകൾ പ്രയോഗവത്കരിച്ചു കൊണ്ടിരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് ജനം ടി വി പുറത്തിറക്കിയ പോസ്റ്ററെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തെ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് എത്തിക്കാനുള്ള ബിജെപി സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares