Thursday, November 21, 2024
spot_imgspot_img
HomeKerala'കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം'; എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് ജനയു​ഗം

‘കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം’; എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് ജനയു​ഗം

ഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രം ജനയു​ഗം രം​ഗത്ത്. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് ജനയു​ഗത്തിന്റെ വിമർശനം. ‘കലങ്ങാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ടാണ് ഇതെന്നും എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ’? എന്നുമായിരുന്നു ജനയു​ഗത്തിന്റെ വിമർശനം.

പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റമുക്തനായി അജിത് കുമാറെന്നും ജനയുഗം ലേഖനത്തിൽ വിമർശിക്കുന്നു.

‘തൃശൂർപൂരം കലക്കൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കഴിഞ്ഞദിവസം സർക്കാരിന് സമർപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എം ആർ അജിത് കുമാർ. ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്. കുലക്കാതെ കലങ്ങുന്ന നീർച്ചുഴിപോലെയാണത്രെ പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവുകൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ട്. പുരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. കലക്കലിൽ പ്രതിഷേധിക്കുന്ന ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ചിത്രം.

‘ആരും പൂരം കലക്കിയിട്ടില്ലെങ്കിലും കലങ്ങിയെന്നാണ് റിപ്പോർട്ട്, പൂരംകലക്കി സുരേഷ് ഗോപിയെ എങ്ങനെ വിജയിപ്പിക്കാം എന്ന് ഗൂഡാലോചന നടന്നുവെന്നും അജിത് കുമാർ നടത്തുന്ന നീക്കങ്ങൾ വീഡിയോയിൽ കാണാം, നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനാവുകയാണ്, സിപിഐ മുഖപത്രമായ ജനയുഗത്തിലെ ആക്ഷേപഹാസ്യ പംക്തിയായ വാതിൽപ്പഴുതിലൂടെ എന്ന കോളത്തിൽ കുറിച്ചു.

അതേസമയം, പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്നും ഉത്തരവാദിത്തം അന്നത്തെ കമ്മീഷ്ണറുടെ തലയിൽകെട്ടിവെച്ചുമുള്ള റിപ്പോർട്ടാണ് എഡിജിപി എം ആർ അജിത്കുമാർ സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ അജിത് കുമാറാണെന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ തന്നെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന വിഎസ്.സുനിൽ കുമാറടക്കം പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സർക്കാരിന് മുന്നിൽ ഇത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ട് വന്നിരിക്കുന്നത്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares