തിരുവനന്തപുരം: ജയപ്രകാശ് ജ്വലിക്കുന്ന ഓർമ്മയെന്ന് സിപിഐ ദേശീയ കൗൺസിലംഗവും മന്ത്രിയുമായ അഡ്വ. ജി ആർ അനിൽ. ജയപ്രകാശിന്റെ സ്മൃതികുടീരത്തിൽ പുഷ്പചക്രം സമർപ്പിച്ച് അനുസ്മരണ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ യുവജന വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനെതിരെ ക്രൂരമായ മർദനമാണ് അന്നത്തെ യുഡിഎഫ് സർക്കാർ അഴിച്ചുവിട്ടത്. അതിൽ പ്രതിഷേധിച്ച് 1991 ഡിസംബർ എട്ടിന് എൽഡിഎഫ് ബന്ദ് അചരിച്ചു. കുടപ്പനക്കുന്നിൽ സമാധാനപരമായി ബന്ദിൽ പങ്കെടുത്ത ജയപ്രകാശിന്റെ നെറ്റിയിലാണ് പൊലീസ് വെടിവച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.
കുടപ്പനക്കുന്ന് ജങ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. സിപിഐ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂർക്കാവ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം വി പി ഉണ്ണികൃഷ്ണൻ, എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജ്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി, ജില്ലാ കൗൺസിൽ അംഗം പി എസ് നായിഡു, എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആന്റസ്, എന്നിവർ സംസാരിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡൻ്റ് കണ്ണൻ എസ് ലാൽ സ്വാഗതവും മണ്ഡലം സെക്രട്ടറി മൺസൂർ നന്ദിയും പറഞ്ഞു.
എഐവൈഎഫ് നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ പരിപാടികൾ സമുചിതമായി ആചരിച്ചു. അനുസ്മരണയോഗങ്ങൾ, ജീവധാര രക്തധാന ക്യാമ്പയിൻ, പുഷ്പാർച്ചന, പാതക ഉയർത്തൽ തുടങ്ങി നിരവധി പരിപാടികളാണ് സംസ്ഥാന വ്യാപകമായി നടന്നത്
സംസ്ഥാനത്ത് വിവിധ ജയപ്രകാശ് അനുസ്മരണ പരിപാടികൾ