എഐവൈഎഫ് കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജയപ്രകാശ് അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂരിൽ കാനം സ്മാരകത്തിൽ പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം ആശംസിച്ചു.
പാർട്ടി ജില്ലാ കൗൺസിൽ അംഗം സഖാവ് രാജൻ ചെറുകപ്പള്ളിൽ, എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം അജിത് വാഴൂർ, എഐഎസ്എഫ് മണ്ഡലം പ്രസിഡൻ്റ് അശ്വിൻ അഴകത്ത്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരി വെച്ചൂർ, സന്തോഷ് കൃഷ്ണൻ, ഷൈബു വേലനിലയം, എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ അഖിൽ ആർ നായർ, റെജീന, ബാബു രാഗമാലിക, മനീഷ് വൈക്കം, ശ്രീജിത്ത്, അജിത എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഫസൽ മാടത്താനി കൃതജ്ഞത രേഖപ്പെടുത്തി.