Friday, November 22, 2024
spot_imgspot_img
HomeEditorialഅത്രമേൽ പ്രിയപ്പെട്ട സഖാവ് ജയപ്രകാശ്, അലതല്ലുന്ന സമരക്കടൽ…

അത്രമേൽ പ്രിയപ്പെട്ട സഖാവ് ജയപ്രകാശ്, അലതല്ലുന്ന സമരക്കടൽ…

എൻ അരുൺ
(എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്)

ഐവൈഎഫിന്റെ എക്കാലത്തെയും അനിഷേധ്യനായ രക്തസാക്ഷി സഖാവ് ജയപ്രകാശ് നമ്മെ വിട്ടു പിരിഞ്ഞിട്ട് 31 കൊല്ലം പിന്നിടുന്നു. സാധാരണക്കാരുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയിട്ടുളള പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി, എക്കാലത്തും ജ്വലിക്കുന്ന വിപ്ലവ നക്ഷത്രമായി മാറിയ സഖാവ് ജയപ്രകാശ്.തന്റെ സമരങ്ങളിലൂടെ സഖാവ് ഉയർത്തി പിടിച്ച മുദ്രാവാക്യങ്ങൾ ഈ മണ്ണിൽ ശാശ്വതമാക്കുന്നതിന് വേണ്ടിയിട്ടുളള പരിശ്രമങ്ങളിലാണ് എഐവൈഎഫ്.

1991 ഡിസംബർ പത്തിന് കുടപ്പനക്കുന്നിൽ വെടിയേറ്റ് വീണപ്പോൾ, എഐവൈഎഫിന് അന്ന് നഷ്ടമായാത്, യുവജന പ്രക്ഷോഭങ്ങളിൽ മുന്നണി പോരാളിയായിരുന്ന സമര ഭടനെയാണ്.സ്വാശ്രയ കോളേജ് സമരത്തെ കരുണാകരൻ പൊലീസ് അതി ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു സഖാവ് ജയപ്രകാശിന്റെ രക്തസാക്ഷിത്വം.

വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിക്കാൻ ശ്രമം നടക്കുമ്പോഴെല്ലാം, അതിനെ ചെറുത്തു തോൽപ്പിക്കൻ എഐവൈഎഫിന് ശക്തി പകരുന്നത് സഖാവ് ജയപ്രകാശ് എന്ന വിപ്ലവ താരകത്തിന്റെ രക്തസാക്ഷിത്വത്തിനെ കുറിച്ചുള്ള ജ്വലിക്കുന്ന ഓർമ്മയാണ്.

കുടപ്പനക്കുന്നിൽ വെടിയേറ്റ് വീണപ്പോൾ ജയപ്രകാശ് നെഞ്ചോട്‌ ചേർത്ത ആ നക്ഷത്രങ്കിത ധവളചെങ്കൊടി ഇന്നും അനേകായിരം യുവാക്കൾ നെഞ്ചോട്‌ ചേർത്ത് അവകാശ സമരത്തിന് വേണ്ടി അടിപതറാതെ മുന്നോട്ട് പോകുന്നു.

സമരം എന്ന വാക്കിന്റെ ജീവനുള്ള ഉദാഹരണമായിരുന്നു സഖാവ് ജയപ്രകാശ് എന്നു സഹപ്രവർത്തകർ ഓർത്തെടുത്തിട്ടുണ്ട്. എന്ത് വിഷയം നടന്നാലും ഉടനടി ഓടിയെത്തുന്ന സജീവ പ്രവർത്തകൻ. എത്ര മുദ്രാവാക്യം വിളിച്ചാലും മതി വരാതെ അയാൾ, സമര രംഗങ്ങളിൽ തീ പടർത്തി. നഗരത്തിലെ സമരസ്ഥലികളിൽ സ്ഥിര സാന്നിധ്യമായി.

31വർഷങ്ങൾക്കിപ്പുറവും സഖാവ് ജയ പ്രകാശിന്റെ ഓർമ്മകൾ, കൊടുങ്കാറ്റ് പോലെ, കാട്ടുതീ പോലെ, സമര യുവത്വങ്ങൾക്കുള്ളിൽ ആഞ്ഞു പടരുന്നു…

അണയാത്ത വിപ്ലവ നക്ഷത്രം, ജയപ്രകാശിന്റെ ഓർമ്മയിൽ എഐവൈഎഫ്

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares