തിരുവനന്തപുരം: നവീകരിച്ച എവൈഎഫിന്റെയും എഐഎസ്എഫിന്റെയും സംസ്ഥാന കമ്മിറ്റി മന്ദിരമായ ജയപ്രകാശ് സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. റീഡിങ് റൂം, ലൈബ്രറി, മീഡിയാ റൂം, കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങി സജ്ജീകരണങ്ങളോടെയാണ് ജയപ്രകാശ് സ്മാരകം ഒരുങ്ങിയിരിക്കുന്നത്. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നാളെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവ്വഹിക്കും.
സി കെ സതീഷ് കുമാർ സ്മാരക ഹാൾ ഉദ്ഘാടനം എഐവൈഎഫ് ജനറൽ സെക്രട്ടറി ദേശീയ കൗൺസിൽ അംഗം ആർ തിരുമലൈയും എൻ വേലപ്പൻ സ്മാരക ലൈബ്രറി ഉദ്ഘാടനം രാജ്യസഭ എംപിയും ദേശീയ സെക്രട്ടറി അംഗവുംമായ ബിനോയ് വിശ്വവും മീഡിയ റൂമിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജനും നിർവ്വഹിക്കും.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സി ദിവാകരൻ, ജി ആർ അനിൽ, ടി ടി ജിസ്മോൻ, അഡ്വ. പി വസന്തം, മങ്കോട് രാധാകൃഷ്ണൻ, പി കബീർ, ആർ എസ് രാഹുൽ രാജ്, അഡ്വ. ആർ എസ് ജയൻ തുടങ്ങിയവർ പങ്കെടുക്കും.