Sunday, November 24, 2024
spot_imgspot_img
HomeKeralaഇടതുപക്ഷത്തെ തകർക്കാൻ സിൻഡിക്കേറ്റ്; എന്നിട്ടും യുഡിഎഫിനും ബിജെപിക്കും രക്ഷയില്ല: ടി ടി ജിസ്‌മോൻ

ഇടതുപക്ഷത്തെ തകർക്കാൻ സിൻഡിക്കേറ്റ്; എന്നിട്ടും യുഡിഎഫിനും ബിജെപിക്കും രക്ഷയില്ല: ടി ടി ജിസ്‌മോൻ

ണ്ടാം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ് നടത്തിയ സമരം കേരള ജനതയെ പരിഹസിക്കുന്നതിനു തുല്യമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് തെക്കൻ മേഖല കാൽനട ജാഥയിൽ പത്തനംതിട്ടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കിടയിൽ യുഡിഎഫ് നാമാവശേഷമായ സാഹചര്യത്തിൽ ഞങ്ങളിൽ ചിലർ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാൻ യുഡിഎഫിന്റെ ചില വിരുതർ നടത്തിയ ഒത്തുചേരലായിരുന്നു സെക്രട്ടേറിയേറ്റിന്റെ മുന്നിൽ നാം കണ്ടത്.

ഇന്ന് എൽഡിഎഫ് ഭരണത്തിന്റെ രണ്ടാം വാർഷികം മാത്രമല്ല കേരളത്തിലെ കോൺഗ്രസ് പർട്ടിയുടെ സമ്പൂർണ നാശം വിധിയെഴുതിയ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ട് വർഷം പിന്നിട്ടിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലും കൂടിയാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമായത് കൊണ്ടാണ് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. ആ ജനങ്ങൾ കൈയ്യൊഴിഞ്ഞതു കൊണ്ടാണ് യുഡിഎഫിലെ പലപ്രമുഖരും സീറ്റ് നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവന്നതെന്നും ടി ടി ജിസ്‌മോൻ ഓർമ്മപ്പെടുത്തി.

എൽഡിഎഫ് സർക്കാർ ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അതിനെതിരെ വ്യാജ അഴിമതി ആരോപണങ്ങളുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തും. അവർക്കൊപ്പം ചില മധ്യമങ്ങൾകൂടി അരങ്ങ് തകർക്കാൻ എത്തും എന്നത് ഈ കാലയളവിൽ നാം കണുന്ന കാഴ്ചയാണ്. ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ അത് തെളിയിക്കാൻ എന്തുകൊണ്ടാണണ് ഇവർക്ക് സാധിക്കാത്തത്? നട്ടാൽക്കുരുക്കാത്ത നുണകൾ പടച്ചുവിടാനാണ് കോൺഗ്രസും ബിജെപിയും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കാൻ ഇവിടെയൊരു സിൻഡിക്കേറ്റ് രൂപപ്പെട്ടു കഴിഞ്ഞു. അതിന് നേതൃത്വം നൽകുന്നത് കോൺഗ്രസും ബിജെപിയും ചില മാധ്യമങ്ങളും ചേർന്ന കൂട്ടുമുന്നണിയാണ്. എത്ര കുത്തിത്തിരിപ്പുണ്ടാക്കിയിട്ടും ജനകീയ സർക്കാരിന്റെ വിശ്വാസ്യത ഏറുന്നതല്ലാതെ തകരുന്നില്ല. ഇതിൽ വിറളിപൂണ്ട ഈ മുക്കൂട്ടുമുന്നണി പലവിധ കോപ്രായങ്ങൾ കാട്ടി സ്വയം അപഹാസ്യരാവുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares