Thursday, November 21, 2024
spot_imgspot_img
HomeIndiaമാംസാഹാരം നൽകിയതിന്റെ പേരിൽ ജെഎൻയുവിൽ അക്രമം അഴിച്ചുവിട്ട് എബിവിപി

മാംസാഹാരം നൽകിയതിന്റെ പേരിൽ ജെഎൻയുവിൽ അക്രമം അഴിച്ചുവിട്ട് എബിവിപി

ന്യൂഡൽഹി: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനു മേൽ ആക്രമണം അഴിച്ചുവിട്ട് ജെഎൻയുവിലെ എബിവിപി പ്രവർത്തകർ. രാമനവമി ദിനത്തിൽ ജെഎൻയുവിലെ കാന്റീനിൽ മാംസം വിളമ്പുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എബിവിപി ക്യാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. പെൺകുട്ടികളടക്കം നിരവധി പേർക്ക് എബിവിപിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പകൽ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം.

രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറയേറെ ആക്രമണകാരികൾ പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു. എബിവിപി പ്രവർത്തകർ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി മെസ് സെക്രട്ടറിയടക്കം നിരവധി വിദ്യാർത്ഥികളെ മാംസാഹാരം കഴിച്ചതിന്റെ പേരിൽ ക്രൂരമർദ്ദന

ങ്ങൾക്കിരയായതായി റിപ്പോർട്ടുണ്ട്.

എബിവിപി പ്രവർത്തകർ ഗുണ്ടായിസം നടത്തി കലാപം സൃഷ്ടിക്കുകയാണെന്നു സ്റ്റുഡൻഡ്സ് യൂണിയൻ ആരോപിച്ചു. എബിവിപി വിദ്യാർത്ഥികൾ കാന്റീനിലെ അത്താഴത്തിനുള്ള മെനുവിൽ നിന്നു മാംസവിഭവങ്ങൾ ഒഴിവാക്കാൻ വലിയ രീതിയിലുള്ള സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, അത് വിലപ്പോകാതെ വന്നതോടെ ക്ഷുഭിതരായ എബിവിപി പ്രവർത്തകർ വിദ്യാർത്ഥികൾക്ക് നേരെ കല്ലെറിയുകയും മരവടി ഉപയോ​ഗിച്ച് ആക്രമിക്കുകയുമായിരുന്നു.

എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദർശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലിൽ അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇടതുപക്ഷ വിദ്യാർത്ഥികൾ ആരോപിച്ചു. അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാർത്ഥികൾക്കും പൊതുവായുള്ള നോൺ വെജിറ്റേറിയൻ ഇനങ്ങൾ ഒഴിവാക്കാനും അവർ മെസ് കമ്മിറ്റിയിൽ സമ്മർദ്ദം ചെലുത്തിയെന്നും ഇടതുപക്ഷം ആരോപിച്ചു.

മെനുവിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ട്, വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നും ഇടത് വിദ്യാർത്ഥികൾ പറഞ്ഞു. എബിവിപിയുടെ ഈ പ്രവൃത്തി ജെഎൻയു പോലുള്ള ജനാധിപത്യ, മതേതര സ്ഥലങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള വലതുപക്ഷ ഹിന്ദുത്വ നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അക്രമണത്തിനിരയായവർ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares