തൃശൂർ: കെ കെ വത്സരാജ് സിപിഐ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . തുടർച്ചയായി മൂന്നാം തവണയാണു വത്സരാജ് സെക്രട്ടറിയാകുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദം പൂർത്തിയാക്കിയ വത്സരാജ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിൽ നിന്നു നേരിട്ടു പാർട്ടി നേതൃത്വത്തിലേക്കു വരികയായിരുന്നു.
1987ൽ പാർട്ടിയുടെ ഗുരുവായൂർ മണ്ഡലം സെക്രട്ടറിയായി. പത്തു വർഷം ഈ സ്ഥാനത്തു പ്രവർത്തിച്ചതിനു ശേഷം 1997ൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി. സി എൻ ജയദേവൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു ജില്ലാ സെക്രട്ടറിയായി. ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു. ചാവക്കാട് ഫർക്ക ചെത്തു തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ, തുടങ്ങിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചു. 1999 മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായി.